കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. യുവതിയെ കുടുക്കിയത് സ്ഥാപനത്തിലെ സിസിടിവി ക്യാമറ.

യുവതി വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിലെ ക്യാമറ ഓപ്പറേറ്റർ ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം പോലീസിൽ പരാതി നൽകി.

പോലീസിന്റെ അന്വേഷണത്തിലാണ് പെരുവന്താനം സ്വദേശിനിയായ യുവതിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. ഇതേ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് യുവതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി

By Fazil

Leave a Reply

Your email address will not be published. Required fields are marked *