തിരുവനന്തപുരം: പാറശ്ശാലയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ എത്തി ട്രാവലറിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് ആദ്യം എത്തി രക്ഷപ്രവർത്തനം നടത്തിയത്.
പിക്കപ്പ് വാന്‍ ഡ്രൈവറായ രാഹുലിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായി കിങ്സണും പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലാണ്.
