റിയാദ്: സൗദി റിയാദിൽ വന്‍ അഗ്നിബാധ. നാല് മലയാളികടക്കം ആറ് പേര് മരിച്ചു. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മലപ്പുറം മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച രണ്ടു മലയാളികൾ.
ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് മരണം. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അഗ്നിബാധയുണ്ടായത്. എ.സിയില്‍ നിന്നുളള ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമാണ് അഗ്നിബാധയെന്നാണ് സൂചന. കൂടുതൽ വിവരം ലഭ്യമല്ല. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും.


