പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്ലയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബന്ധുക്കൾ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


