തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചയോടെ ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞത്. ഡ്രൈവർ അടക്കം ആറുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു.
There is no ads to display, Please add some