തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ പതിമൂന്ന്കാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് മരിച്ചത്.

കുടുംബവുമായി വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഷംനാദ്. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *