കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപം കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സിഎംഎസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ് മരിച്ച സെയ്ഫ്. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *