ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിൽ യുവാവ് വൻ കൊക്കയിലേക്ക് വീണു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്. യുവാവിന്റേത് ആത്മഹത്യയാണോ എന്ന് പോലീസ് ശക്തമായി സംശയിക്കുന്നു.ഇന്ന് രാവിലെ 8 മണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം.തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് കാർത്തിക് കൊളുക്കുമല സന്ദർശിക്കാനായി എത്തിയത്. സിംഹപ്പാറ വ്യൂ പോയിന്റിന് സമീപം നിൽക്കവെ പെട്ടെന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് സഹയാത്രികരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവാവ് പതിച്ചത്. പ്രദേശത്ത് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശവാസികളും ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. യുവാവ് അപകടനില തരണം ചെയ്തോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *