വയനാട്: നീര്‍വാരത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി വനംവകുപ്പ്. അവശനിലയിലായ പുലിയെ വലവിരിച്ചാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടില്‍ അവശനിലയില്‍ കിടക്കുന്ന പുലിയെ വനംവകുപ്പും നാട്ടുകാരും കണ്ടെത്തുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുലി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്ക് നേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ചാടാന്‍ ശ്രമിച്ചു. പുലിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *