കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം. പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്.
സംഭവത്തിൽ ഫാക്‌ടറി പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിട്ടുള്ളത്.
അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണ് വിലയിരുത്തൽ.

There is no ads to display, Please add some