കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മുഖം മറച്ചെത്തിയ മൂന്ന് യുവാക്കൾ ആണ് മോഷണം നടത്തിയത്. മൂവരിൽ ഒരാൾ കല്ലുകൊണ്ട് സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടക്കുകയും തുടർന്ന് സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷൂ മോഷ്ടിച്ച് കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഏകദേശം 2500 രൂപ വിലമതിക്കുന്ന പത്തോളം ഷൂ മോഷണം പോയതായും, ഗ്ലാസ് ഡോർ ഉൾപ്പെടെ അമ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നതായും സ്ഥാപന ഉടമ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.
updating…
