കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. തിരുവനന്തപുരത്ത് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന പുരോ​ഗമിക്കുന്നത്. ബൈപ്പാസ് കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. പൊതുപ്രവർത്തകരും പൊലീസിനെ സഹായിക്കുന്നതിനായി തിരച്ചിൽ നടത്തുന്ന സം​ഘങ്ങൾക്കൊപ്പം ഉണ്ട്.

അതേസമയം അസമിലേക്കുള്ള ട്രെയിനിൽ കുട്ടിക്കായി നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. കുട്ടിയെ ട്രെയിനിൽ കണ്ടെത്താൻ കഴിഞ്ഞില്ല. നാല് പൊലീസ് ഉദ്യോ​ഗസ്ഥർ ട്രെയിനിൽ പരിശോധന നടത്തിയത്. കോയമ്പത്തൂർ വരെയുള്ള പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കഴക്കൂട്ടം മുതൽ ആരംഭിച്ച തിരച്ചിൽ തിരുവനന്തപുരം ന​ഗരത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 15 കിലോമീറ്റർ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കുട്ടി നടന്നു പോകുന്നതിന്റെ വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചാക്ക ഭാ​ഗത്തേക്ക് കുട്ടി സഞ്ചരിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/IBVHDRjJY0sLKk9fzW3rsS

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന പുരോ​ഗമിക്കുന്നത്. മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ വരെ പോലീസ് ഇത് വരെ ശേഖരിച്ചു. 12 മണിവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴക്കൂട്ടം മുതൽ പൊലീസ് പരിശോധന നടക്കുന്നത്. കഴക്കൂട്ടം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ മുഴുവൻ സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ബന്ധപ്പെടുക.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed