മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ നടന്ന പ്രവേശനോൽസവം വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ടി.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ ഫാ.മാത്യു താന്നിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ജോമോൻ മണിമല, ഗ്രാമപഞ്ചായത്ത് അംഗം ബെൻസി ബൈജു ,ഹെഡ്മിസ്ട്രസ് മിനിമോൾ പി.എസ്, അധ്യാപകരായ മനോജ് ചാക്കോ ,ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
