​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനം. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എൽസിയിൽ ശരാശരി മാർക്ക് പരി​ഗണിക്കും. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരി​ഗണിക്കുക.

പ്ലസ്ടുവിന് പ്ലസ് വണ്ണിലെ മാർക്ക് നോക്കും. പ്ലസ്ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരി​ഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്തു പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *