നവംബര്‍ രണ്ടിനായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ ജന്മദിനം. 59ാം ജന്മദിനം അതിഗംഭീരമായിരുന്നു സിനിമാലോകം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ആരാധകരുമായി നടന്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്ന പരിപാടിയും നടന്നിരുന്നു.
ഈ പരിപാടിയില്‍ വെച്ച് താന്‍ ജീവിതത്തിലെടുത്ത പുതിയ ഒരു തീരുമാനത്തെ കുറിച്ചും ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തി. പുകവലി ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് നടന്‍ ആരാധകരോട് പറഞ്ഞത്. വര്‍ഷങ്ങളായി പുകവലി ശീലമാക്കിയ വ്യക്തിയാണ് ഷാരൂഖ് ഖാന്‍. ഇതേ കുറിച്ച് പലതവണ അദ്ദേഹം പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസവും നൂറോളം സിഗരറ്റും മുപ്പതിലേറെ കാപ്പിയും കുടിച്ചിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ വെച്ച് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയത്. ഇതു കാരണം ശരിയായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വരെ മറന്നു പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ പുകവലി പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുകയാണെന്നും ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഇതോടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരിക്കുകയാണ്. ‘ഒരു നല്ല കാര്യം പറയാനുണ്ട്. ഞാനിപ്പോള്‍ പുകവലിക്കുന്നില്ല. പുകവലി ഉപേക്ഷിച്ചാല്‍ ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് ഉടന്‍ മാറുമെന്നാണ് കരുതിയത്. പക്ഷെ അത് പൂര്‍ണമായും മാറിയിട്ടില്ല. ഇന്‍ഷാ അള്ളാ, അതും പെട്ടെന്ന് തന്നെ ശരിയാകുമെന്ന് കരുതാം,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.
നിറഞ്ഞ കയ്യടികളോടെയാണ് നടന്റെ വാക്കുകളെ ആരാധകവൃന്ദം ഏറ്റെടുത്തത്. ഷാരൂഖ് ഖാന്‍ സംസാരിക്കുന്നതിന്റെയും ജനങ്ങള്‍ ആരവം മുഴക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി കഴിഞ്ഞു.
