കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി നേതാവ്. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് ചെയര്മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു.

മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസാഹോദര്യത്തിന്റെ മണ്ണില്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയന് ആരോപിച്ചു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്നും യൂണിയന് ആവശ്യപ്പെട്ടു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷി മണ്ഡപം ഉള്ളത് ഈഴവരുടെ പേരിലാണെന്നും വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ മുസ്ലീം ലീഗ് നേതാക്കളെ വഴിയില്‍ തടയുമെന്നും സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു. ഇയാള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്നു.


