കര്‍ണാടകയിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായതായി റിപ്പോര്‍ട്ട്. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഏകകണ്ഠമായി പിന്തുണ നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡികെ ശിവകുമാറിന് അധികാരം കൈമാറുന്നതിനെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ അനുകൂലിച്ചതായാണ് വിവരം.

നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും, ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായുമാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നാളെ രാജി വച്ചേക്കുമെന്നാണ് സൂചന.


