കോട്ടയം: പ്രായപൂർത്തി ആകാത്ത പട്ടികവർഗ്ഗത്തിൽ പെട്ട ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ അമ്മയുടെ ആൺ സുഹൃത്തിന് 14 വർഷം കഠിന തടവും 70000 രൂപ പിഴയും. മോനിപ്പള്ളി ചേറ്റുക്കുളം പയസ്സ് മൌണ്ട്, പാലക്കപ്പടവിൽ പ്രസാദ് കുമാറിനെ (40) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷ വിധിച്ചത്.

എന്നയാളെ 14 വർഷം കഠിനതടവും, 70,000 /- രൂപ പിഴയും അടയ്ക്കണം. പ്രതി പിഴ അടച്ചാൽ 60,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെ യും, എസ്.സി – എസ്.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ശരണ്യ.എസ്. ദേവൻ രജിസ്റ്റർ ചെയ്ത കേസിൽ വൈക്കം ഡിവൈ.എസ്.പി ആയിരുന്ന ടി.ബി വിജയൻ പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 23 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ് കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


