മുംബൈ: അയർലൻഡ്, ഇം​ഗ്ലണ്ട് ടീമുകൾക്കെതിരായ ടി20 പരമ്പര തോൽവികൾക്കു പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പകരം പ്രിൻസ് യാദവും രവി ബിഷ്‌ണോയിയും ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിൽ ഉൾപ്പെട്ടു. ഹർഷിതിനും വരുണിനും പരിക്കേറ്റതിനെ തുടർന്നാണ് നിർണായക മാറ്റം. വരാനിരിക്കുന്ന ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയതായി ബിസിസിഐ വ്യക്തമാക്കി.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഹർഷിത് റാണയ്ക്ക് പകരം ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവിനെ ഉൾപ്പെടുത്തി.

ഹാംസ്ട്രിങ്ങിനേറ്റ പരിക്കിനെ തുടർന്നാണ് ഹർഷിതിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്.ഈ മാസം അവസാനം നടക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെ തിരഞ്ഞെടുത്തു. വരുൺ ചക്രവർത്തിക്ക് പകരക്കാരനായാണ് ബിഷ്‌ണോയി എത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ നിന്നു വരുൺ പുറത്തായിരുന്നു. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനാകാൻ വരുണിനു കൂടുതൽ സമയം ആവശ്യമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആദ്യം പ്രഖ്യാപിച്ച ടീമിൽ ഇല്ലാതിരുന്ന ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയ

Leave a Reply

Your email address will not be published. Required fields are marked *