കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരിക്കുന്നില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി. വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നയിക്കുന്ന കേരളത്തിൻ്റെ യു.ഡി.എഫ്. സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തിൽ പാർട്ടി 18 സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണവും പങ്കാളിത്തവും പാർട്ടി ഉദ്ദേശിച്ചിട്ടില്ല. ബിജെപി. വിരുദ്ധമായ സംവിധാനത്തെ പിന്തുണക്കുന്ന ചർച്ച വന്നപ്പോൾ കേരളത്തിൽ ദേശീയ തലത്തിൽ ഒരുമിച്ച് പോകുന്ന മുന്നണികളാണ് മത്സരിക്കുന്നത്. അതുകൊണ്ട് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed