സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി. ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213 പോയിന്‍റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയാണ് അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുത്തത്. 80 പോയിന്റാണ് സ്‌കൂളിന് ലഭിച്ചത്.

കായികമേളയിൽ തിരുവന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാർ. ഗെയിംസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം ആധിപത്യമുറപ്പിച്ചത്. ഓവറോള്‍ നേട്ടത്തിലും ബഹുദൂരം(1926 പോയിന്റ്) മുന്നിലെത്തി. 144 സ്വ​ർ​ണ​വും 88 വെ​ള്ളി​യും 100 വെ​ങ്ക​ല​വുമാണ് തിരുവനന്തപുരത്തിന്‍റെ നേട്ടം. 73 സ്വ​ർ​ണ​വും 56 വെ​ള്ളി​യും 75 വെ​ങ്ക​ല​വു​മാ​യി റ​ണ്ണ​റ​പ്പാ​യ തൃ​ശൂ​ർ ജി​ല്ല​ക്ക് 744 പോ​യ​ന്‍റാ​ണു​ള്ള​ത്. 67 സ്വ​ർ​ണം, 61 വെ​ള്ളി,66 വെ​ങ്ക​ല​വും നേ​ടി ക​ണ്ണൂ​ർ ജി​ല്ലയാണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച അ​ക്വാ​ട്ടി​ക് മ​ത്സ​ര​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​യി​രു​ന്നു ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *