കവര്‍ച്ച കേസ് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതികള്‍ ചാടി പോയത്. പത്തനംതിട്ട സ്വദേശി റസല്‍, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്.

ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *