പ്രിയ കലാകാരൻ കൊല്ലം സുധി മരിച്ച വർഷം മറന്ന് പോയ ഭാര്യ രേണുവിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് സുധി മരിച്ച വർഷത്തിൽ രേണു സംശയം പ്രകടിപ്പിച്ചത്. 2022ലാണ് സുധി മരിച്ചതെന്നാണ് രേണു പറയുന്നത്. എന്നാൽ 2023 ജൂൺ 5ന് ആയിരുന്നു വാഹനാപകടത്തെ തുടർന്ന് കൊല്ലം സുധി അന്തരിച്ചത്.

കൊല്ലം സുധി മദ്യപാനിയും കടം വാങ്ങിയിരുന്ന ആളാണെന്നും മരിച്ച ശേഷം എല്ലാവരും പുകഴ്ത്തുകയാണെന്നും വന്ന കമന്റിനെ കുറിച്ച് ചോദിക്കുകയായിരുന്നു ഒരു യൂട്യൂബ് അവതാരകൻ. ഇതിന്, “ഇതേത് വർഷമാ? 2026, 2025, 2024, 2023.. 2022 ആണെന്ന് തോന്നുന്നു സുധിച്ചേട്ടൻ മരിച്ചത്. അല്ലേ? 2022ൽ മരിച്ച മനുഷ്യനല്ലേ. ഈ കമന്റിന് ഇനി എന്ത് പ്രസക്തി. മരിച്ചവർ അവിടെ സമാധാനത്തിൽ ഉറങ്ങട്ടെ. അതിനെ പറ്റി ചികയണ്ട. 2026 ആയില്ലേ ഇപ്പോൾ”, എന്നായിരുന്നു രേണു സുധി പ്രതികരിച്ചത്.

പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. “ഇതാണോ സ്നേഹ നിധിയായ ഭാര്യ, ഇപ്പോൾ മനസിലായി സുധിയെ വിറ്റ് ജീവിച്ചതാണെന്ന്, ഉത്തമ ഭാര്യ തന്നെ”, എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. “എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. ബിഗ് ബോസിൽ പോയിട്ട് ഞാൻ എന്ന് വന്നോ അന്ന് മുതലാണ് എനിക്കെതിരെ ഗൂഢാലോചന നടത്താൻ തന്നെ കുറച്ച് പേരുണ്ടെന്ന് മനസിലായത്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ. ഞാൻ വീട്ടിലിരുന്ന് തെണ്ടുവായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. ബിഗ് ബോസിൽ വിടാതിരിക്കാൻ അവർ ശ്രമിച്ചു. നടന്നില്ല. എന്നെ പറ്റി അനാവശ്യങ്ങളും അതിന് അപ്പുറവും ഉണ്ടാക്കി”, എന്നും രേണു പറയുന്നു.

