സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍. വൈകീട്ട് 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

തുടരെ രണ്ടാം തവണയും ടീമിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പടിദാര്‍ അപൂര്‍വമായൊരു റെക്കോര്‍ഡിന്റെ വക്കിലാണ്. തുടരെ രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ നായകനെന്ന അപൂര്‍വ നേട്ടത്തിലേക്ക് ഒറ്റ ജയം മതി. നേരത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോനിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *