ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡൽഹി ക്യാപിറ്റൽസ് നേടിയ 163 ടോട്ടൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 73 റൺസെടുത്ത ക്രൂനാൽ പാണ്ഡ്യയുടെയും 51 റൺസെടുത്ത വിരാട് കൊഹ്‌ലിയുടെയും ഇന്നിങ്‌സാണ് ആർസിബിക്ക് തുണയായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി കെ എല്‍ രാഹുല്‍ 41 റൺസ് നേടി. അഭിഷേക് പോറൽ (28), ഫാഫ് ഡുപ്ലെസി (22 ), സ്റ്റംമ്പ്സ് (34 ) എന്നിങ്ങനെയും നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും നേടി.

അതേ സമയം സീസണിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് തോറ്റിരുന്നു. കെ എൽ രാഹുൽ 93 റൺസുമായി ഡൽഹിക്ക് വേണ്ടി തിളങ്ങിയപ്പോൾ കോഹ്‌ലിക്ക് നേടാനായത് 22 റൺസായിരുന്നു. ഇതിനുള്ള മറുപടി കൂടിയായി ഈ മത്സരം.
