കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുല്‍ പറഞ്ഞു. ജൂണ്‍ എട്ടിന് നടന്ന ഇന്ത്യാ സഖ്യയോഗത്തില്‍ രാഹുലിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം അപലപനീയമാണെന്ന് ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി ജോണ്‍ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇത്തരം പരാമര്‍ശം ഇന്ത്യസഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ബ്രിട്ടാസ് യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണഭാഗം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഊന്നിനിന്നുകൊണ്ട് സംസാരിക്കേണ്ടിവരും. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. പിണറായിയുമായി രാഷ്ട്രീയ പോരാട്ടം ഉണ്ട്. അത് തുടരുകതന്നെ ചെയ്യുമെന്ന് രാഹുല്‍ പ്രസംഗത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *