കാട്ടാക്കടയിൽ ഒരാൾക്കു ഷിഗെല്ല സ്‌ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയിൽനിന്നു ശേഖരിച്ച ജ്യൂസ് സാംപിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ബേക്കറി അടപ്പിച്ചു.

ഓറഞ്ചിന്റെ രൂചിയോടു കൂടിയ ജ്യൂസിന്റെ സാംപിൾ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വഞ്ചിയൂരിലെ ലാബിൽ എത്തിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥർ എത്തി ബേക്കറി താൽക്കാലികമായി അടപ്പിക്കുകയായിരുന്നു. പ്രാദേശികമായി തയാറാക്കിയ പാനീയമാണിതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed