ഇടുക്കി: കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന തീർത്ഥാടക വാഹനമാണ് ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് നിന്നത്.

റോഡിന്റെ മറുവശത്ത് അഗതമായ കൊക്കയാണ്. തിട്ടയിൽ ഇടിച്ചു വാഹനം നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു ദേശിയ പാതയിൽ കിലോമീറ്ററുകളോളം വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആർക്കും തന്നെ പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *