പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 55 വർഷം കഠിനതടവും 35,000 രൂപ പിഴയും. ചിറക്കടവ് മൂന്നാംമൈൽ, മൂങ്ങാത്ര ഭാഗത്ത് മാടപ്പള്ളിഇടമന വീട്ടിൽ അഖിൽ സാബു (25) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷിച്ചത്.
ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിയെ തുടർന്ന് അന്നത്തെ പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ആയിരുന്ന രാജേഷ്.എൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
There is no ads to display, Please add some