കാഞ്ഞിരപ്പള്ളി: തൂഫാൻ അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുന്നതിനാൽ നവംബർ 2 തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രാവിലെ 9 മണിക്ക് പേട്ടക്കവലയിൽ നിന്ന് കുരിശുകവല വരെയാണ് റാലി സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ രാവിലെ 9 മുതൽ 11 വരെ വലിയ വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും. യാത്രാ ബസുകൾക്ക് നിയന്ത്രണം ബാധകമല്ല.
മുണ്ടക്കയം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പേട്ടക്കവലയിൽ നിന്ന് ആനന്താനം റോഡ് വഴി കുരിശുകവലയിലെത്തി പൊൻകുന്നം ഭാഗത്തേക്ക് പോകണം.
പൊൻകുന്നം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കുരിശുകവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പേട്ട റോഡ് വഴി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര തുടരണമെന്നും അധികൃതർ അറിയിച്ചു.


