കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം ഒരുക്കി. തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുലിയും ആയുധധാരിയായ സുരക്ഷാഭടനും ഉൾപ്പെടെയുള്ള സംഘത്തോടൊപ്പം മാവേലി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എഴുന്നള്ളിയെത്തി.

എം.എൽ.എമാരായ പ്രൊഫ. റോണി കെ. ബേബിയും അഡ്വ. എം.ജെ. സെബാസ്റ്റ്യനും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗംആശാ ജോയി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി പത്യാല, സൂസമ്മ മാത്യു ,അമ്പിളി സജീവൻ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര , വി.ടി അയൂബ്ഖാൻ,സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്,ജോണിക്കുട്ടി മഠത്തിനകം ,റോസമ്മ ജോൺ,സിനി ജിബു,ആൻസി സെബാസ്റ്റ്യൻ,അഡ്വ. പി.ജി.സൂര്യകല,കിരൺ രാജൻ, അനീറ്റ മോൾ ആന്റണി, കെ.കെ. സദാനന്ദൻ,സെക്രട്ടറി എസ് സജീഷ്,അസിസ്റ്റന്റ് സെക്രട്ടറി വി.എ.ഷാനവാസ് , കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ,അബ്ദുൾ ഫത്താഹ് എന്നിവർ പ്രസംഗിച്ചു. സമ്മേളന ശേഷം വിവിധ കലാകായിക മത്സരങ്ങൾ നടത്തി .


