പഴയ സാധനങ്ങൾക്ക് വില കൂടുതൽ നൽകി വാങ്ങിക്കൂട്ടുന്നത് ചിലരുടെ ഒരു ശീലമാണ്. ഇതിൽ പഴയ പോസ്റ്റൽ സ്റ്റാമ്ബുകൾ, പഴയ മോഡൽ വാഹനങ്ങൾ, കറൻസി നോട്ടുകൾ, നാണയങ്ങൾ തുടങ്ങി എന്തും ഉൾപ്പെടാം.
കൈവശം പഴയ നോട്ടുകളുണ്ടെങ്കിൽ നിങ്ങൾക്ക് ലക്ഷങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കാര്യം. ടൈംസ്ബുള്ളിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഒരു പഴയ അഞ്ച് രൂപ നോട്ട് കൈവശമുണ്ടെങ്കിൽ, അത് നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ പകരം ആറ് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് അവകാശവാദം. എന്നാൽ ഏതെങ്കിലും ഒരു പഴയ അഞ്ച് രൂപ നോട്ട് ഉണ്ടായിട്ട് കാര്യമൊന്നുമില്ലെന്നാണ് പ്രധാനമായി ലേഖനത്തിൽ പറയുന്നത്. ഒരു പ്രത്യേക സീരിസിലെ നോട്ടുകൾ കയ്യിലുള്ളതെങ്കിലാണ് അഞ്ച് രൂപ നൽകുമ്ബോൾ ആറ് ലക്ഷം വരെ കിട്ടാൻ സാദ്ധ്യതയുള്ളത്.
നോട്ടിൽ 786 എന്ന മൂന്നക്ക സീരിയൽ നമ്ബർ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. കൂടാതെ നോട്ടിൽ ട്രാക്ടറിന്റെയും അതിൽ ഇരിക്കുന്ന കർഷകന്റെയും ഫോട്ടോ ഉണ്ടായിരിക്കണം. നിങ്ങളുടെ കൈവശം ഈ അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് ലക്ഷങ്ങൾക്ക് വിൽക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ഓഫർ തട്ടിപ്പാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഒരു സ്വകാര്യ വ്യക്തിയോ അല്ലെങ്കിൽ സ്ഥാപനമോ ഇത്തരത്തിൽ നോട്ട് വിൽക്കുന്നതും വാങ്ങുന്നതും നിയമപരമായി റിസർവ് ബാങ്ക് അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ വിശദമായി അധികൃതരെ സമീപിച്ചതിന് ശേഷം മാത്രമേ ഇത്തരം ഇടപാടുകളുമായി മുന്നോട്ട് പോകാൻ പാടുള്ളൂ.
