കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് & ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (NHIDCL) എഞ്ചിനീയർമാർക്ക് അവസരം. ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ കേഡർ) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 85 ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനീറിങ് കോഴ്സ് പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത
അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്ന് സിവിൽ എഞ്ചിനീറിങിൽ ബിരുദം.

2024 / 2025 / 2026 വർഷങ്ങളിലേതെങ്കിലും GATE (സിവിൽ എഞ്ചിനീറിങ്) പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

സാധുവായ GATE സ്കോർ നിർബന്ധമാണ്.

ഉദ്യോഗാർഥിയുടെ പ്രായപരിധി 34 വയസാണ്.

സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

നിയമനം ലഭിക്കുന്നവർക്ക് 50,000 മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ
ഈ നിയമനത്തിന് പ്രത്യേകം എഴുത്തുപരീക്ഷ ഉണ്ടാകില്ല

GATE സ്കോർ അനുസരിച്ചായിരിക്കും നിയമനം

ഏറ്റവും മികച്ച സ്കോർ പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nhidcl.com/sites/default/files/2026-04/recruitment_notice_no._052026.pdf

Leave a Reply

Your email address will not be published. Required fields are marked *