പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മർദിച്ചുവെന്ന് പരാതി. കുട്ടിയുടെ പ്ലസ് വൺ വിദ്യാർഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് മർദിച്ചതെന്ന് പിതാവ് ആരോപിച്ചു. ഞായാറാഴ്ച്ച രാത്രി 9 മണിക്ക് വീടിന്റെ പരിസരത്ത് നിന്നാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്.
സംഘം കുട്ടിയെ കഠിനമായി മർദിച്ച് അവശനാക്കുകയും വീടിൻ്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എളമണ്ണ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കുട്ടിയുടെ സഹോദരൻ. മർദനമേറ്റ വിദ്യാർഥിയുടെ സഹോദരനും സഹപാഠികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇത് അധ്യാപകർ ഇടപെട്ട് ക്ലാസ് മുറിയിൽ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഈ സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് വീട്ടുകാർ സംശയിക്കുന്നു. പോലീസ് വിദ്യാർഥിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.