മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

2016 ജൂ​ണ്‍ 24നാ​ണ് നബീസയുടെ മൃ​ത​ദേ​ഹം ആര്യമ്പാ​വ് – ഒ​റ്റ​പ്പാ​ലം റോ​ഡി​ല്‍ നാ​യാ​ടി​പ്പാ​റ​ക്കു സ​മീ​പം റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് നാ​ലു ദി​വ​സം മു​മ്പ് ഇവരെ ബ​ഷീ​ര്‍ മ​ണ്ണാ​ർ​ക്കാ​ട്ടെ ത​ന്റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വന്നതാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 22ന് ​രാ​ത്രി ചീ​ര​ക്ക​റി​യി​ല്‍ ചി​ത​ലി​നു​ള്ള മ​രു​ന്ന് ചേ​ര്‍ത്ത് ന​ബീ​സ​ക്ക് ക​ഴി​ക്കാ​ന്‍ ന​ല്‍കി.

Leave a Reply

Your email address will not be published. Required fields are marked *