മലപ്പുറം: കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി.

ഷൗക്കത്തിന്‍റെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയിരുന്നെന്നാണ് റിപ്പോർട്ടിൽ. അത് ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും മാറ്റാൻ അദ്ദേഹം തയ്യാറായില്ലെന്നും അതിനാലാണ് ഫിറ്റ്നസ് നൽകാതിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്.

കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്‍റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *