മുണ്ടക്കയം വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
മുണ്ടക്കയം പാറേലമ്പലം ഭാഗത്ത് കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മുണ്ടക്കയം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
കാറിന്റെ സൈഡിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു പാതയുടെ വശത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പെട്ട യുവാക്കളെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവരും ഈ മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവർ കോരുത്തോട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത് .

There is no ads to display, Please add some