കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ നിസാ മൻസിലിൽ അഷറഫ് തിരികെ വീട്ടിൽ എത്തി.

വ്യാഴാഴ്ചയായിരുന്നു അഷറഫിനെ കാണ്മാനില്ലെന്ന് കാണിച്ച് കുടുംബം കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെ അഞ്ചുമണിയോടെ അഷറഫ് വീട്ടിൽ മടങ്ങിയെത്തിയതായി ബന്ധുക്കൾ അറിയിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C0WoUut1frL6K8uR5CsxlF

കാഞ്ഞിരപ്പള്ളിയിൽ സ്റ്റിക്കർ വർക്ക് സ്ഥാപനം നടത്തുന്ന ഇദ്ദേഹം കർണാടകയിൽ ജോലി ആവശ്യത്തിന് ആയി പോയതായിരുന്നു. അതിവേഗം ജോലിസ്ഥലത്ത് എത്തേണ്ടതിനാൽ പോകുംവഴി വീട്ടിൽ അറിയിക്കാമെന്ന് കരുതി.

എന്നാൽ യാത്രയ്ക്കിടയിൽ മൊബൈൽഫോൺ കേടായാതയും വീട്ടിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അഷ്റഫ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാവരെയും പരിഭ്രാന്തരാക്കിയതിൽ ക്ഷമ ചോദിക്കുന്നതായും അഷറഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed