കാഞ്ഞിരപ്പള്ളി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും, പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനുവേണ്ടി ‘മാസ്സ് ക്ലീൻ ഡ്രൈവ്’ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കുരിശിങ്കൽ ജംഗ്ഷനിൽ വച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവഹിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ശുചീകരണ യജ്ഞത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ഹരിതകർമ്മസേന എൻ.എസ്.എസ് വോളണ്ടിയേഴ്സ്, സ്‌കൂൾ വിദ്യാർത്ഥികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *