പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിൽ ഇടിച്ചു കൂട്ടിക്കൽ സ്വദേശി ലിബിൻ ജോസഫിനു ( 29) പരുക്കേറ്റു.


