കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശികളായ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.


