പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ എബ്രഹാമിന് പരുക്കേറ്റു. ഇന്നു രാവിലെ തെക്കുംതല ഭാഗത്ത് വച്ചായിരുന്നു അപകടം.

ഇൗരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിൽ കാപ്പാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശികളായ റയോൺ ബിനോയ് ( 22), ജോസ് റെജി (23) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി മുരിക്കാശേരി സ്വദേശി ജോണി ജേക്കബിന് ( 60) പരുക്കേറ്റു. ഇടുക്കി പൂമലക്കണ്ടം ഭാഗത്ത് വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം.

