പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഉരുളിക്കുന്നം സെന്റ് ജോർജ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളി വികാരി റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോസഫ് പുല്ലാട്ട്, ജനറൽ മെഡിസിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് സ്പെഷ്യലിസ്റ്റ് ഡോ. ശ്രീത ശ്രീനിവാസ്, പിതൃവേദി പാലാ രൂപത സെക്രട്ടറി ബിൻസ് തൊടുകയിൽ, കുടുംബകൂട്ടായ്മ പ്രസിഡന്റ് സാബു മണിക്കൊമ്പേൽ എന്നിവർ പ്രസംഗിച്ചു.

