താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്. ഏറ്റവും അടുത്ത ആളുകളെ മാത്രം ഉൾക്കൊള്ളിച്ചാണ് ചടങ്ങുകൾ നടന്നത്.ഏകദേശം ഒരുമാസം മുൻപാണ് കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

ഇവരുടെ വിവാഹത്തിന് മുൻപ് മാളവികയുടേത് ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും തരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിനു ശേഷം മാളവികയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.

ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *