ഫുട്‌ബോള്‍ ലോകകപ്പിന്റെ സാഹചര്യത്തില്‍ വമ്പന്‍ ഡിസ്‌കൗണ്ടുമായി സപ്ലൈകോയില്‍ സോക്കര്‍ 11 വില്‍പ്പന തുടരുന്നു. ഓരോ ദിവസവും ഓരോ ടീമുകളുടെ പ്രകടന നിലവാരം അനുസരിച്ച് സാധനങ്ങളുടെ ഡിസ്‌കൗണ്ട് നിശ്ചയിച്ചിരിക്കുന്നു. ഇതോടൊപ്പം സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സിനിമകളെ ആസ്പദമാക്കിയുള്ള പരസ്യങ്ങളും ശ്രദ്ധ നേടുന്നു.

മമ്മൂട്ടി ചിത്രമായ മതിലുകള്‍ ആസ്പദമാക്കിയുള്ള പരസ്യത്തില്‍, ജയിലിന്റെ കൂറ്റന്‍ മതിലിന് ഇപ്പുറത്തുനിന്ന് മമ്മൂട്ടി വേഷമിട്ട നായകന്‍ ചോദിക്കുന്നു ‘ഇവിടന്ന് ഇറങ്ങിയാല്‍ നാരായണി എങ്ങോട്ടുപോകും?’. അപ്പുറത്തുനിന്നുള്ള മറുപടി ഇങ്ങനെ. ‘ഞാന്‍ നേരേ സപ്ലൈകോയില്‍ പോകും. അവിടെ ഇപ്പോള്‍ നല്ല ഡിസ്‌കൗണ്ടാണ്’.

ദൃശ്യം സിനിമയിലെ നായകനായ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി സപ്ലൈകോയില്‍ നിന്ന് സാധനങ്ങളുമായി കുടുംബസമേതം വരുന്ന പരസ്യവും ഉണ്ട്. ‘ആദ്യം സപ്ലൈകോ പിന്നെ ധ്യാനം, പിന്നെ’, എന്നാണ് തലക്കെട്ട്. കൂടാതെ തേന്‍മാവിന്‍ കൊമ്പത്തെ സീന്‍ ആസ്പദമാക്കിയുള്ള പരസ്യവുമുണ്ട്. മലയാളി എവിടെയൊക്കെ യാത്ര ചെയ്താലും അവന്റെ കൂടെ ശബരിയുണ്ടാവും. എന്നതാണ് ആ ചിത്രത്തിന്റെ തലക്കെട്ട്.

പാട്ടുകളെ കൂട്ടുപിടിച്ചുള്ള പോസ്റ്റുകളുമുണ്ട്. എഐ നിർമിത വീഡിയോകളാണ് ഇവയെല്ലാം. വിപണനത്തിൽ പുതുമകൾ പരീക്ഷിക്കുകയാണ് സപ്ലൈകോ. ഓണക്കാലത്ത് 450 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിടുന്ന സപ്ലൈകോ, വൈവിധ്യമാർന്ന പരസ്യങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *