മുണ്ടക്കയം: കോഴിക്കോട് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിയായ രണ്ടാമത്തെ യുവാവും മരണത്തിന് കീഴടങ്ങി. മുണ്ടക്കയം പുത്തൻചന്ത സ്വദേശിയായ അൻസിൽ (21) ആണ് മരിച്ചത്. നജീബ്-നജ്മ ദമ്പതികളുടെ മകനാണ് അൻസിൽ.
കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് വെച്ചായിരുന്നു അപകടം നടന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വെച്ച് തന്നെ മുണ്ടക്കയം പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ അൻസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉറ്റ സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ അപ്രതീക്ഷിത വേർപാട് മുണ്ടക്കയം മേഖലയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *