കാഞ്ഞിരപ്പള്ളി: കോട്ടയം – കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EakNzNmU9vz2Sv3Qj2a4GU
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരികയായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാറിൽ മുണ്ടക്കയം ഭാഗത്തുനിന്നും അമിതവേഗത്തിൽ എതിർ ദിശയിൽ എത്തിയ സാൻട്രോ കാർ ഇടിച്ചു കയറുകയായിരുന്നു. ഈ വാഹനം ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.