കോട്ടയം: കോട്ടയം കുറിച്ചിയിൽ റോഡരികിലെ ഹോട്ടലിലേയ്ക്ക് കാർ ഇടിച്ച് കയറി അപകടം. അപകടത്തിൽ കാറിന്റെയും ഹോട്ടലിന്റെയും മുൻഭാഗം പൂർണമായും തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ. നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കുറിച്ചിൽ പ്രവർത്തിക്കുന്ന നിള ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാറിനുള്ളിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് നിസ്സാര പരിക്കുകൾ ഏറ്റു.

Leave a Reply

Your email address will not be published. Required fields are marked *

You missed