കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ചോറ്റിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ബസ് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന കെഎസ്ആർടിസി ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.

ബസ് സ്റ്റോപ്പിൽ യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്തോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You missed