കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്.


26-ാം മൈൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.അപകടത്തിൽ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദേശീയപാതയോരത്തെ ഉണങ്ങിയ മരങ്ങൾ വെട്ടി നീക്കണമെന്ന് ക്രിട്ടിക്കൽ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. അധികൃതർ മുൻകരുതൽ എടുക്കാതിരുന്നതിനാലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്നും, ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
